ഓടനാവട്ടം: പൂയപ്പള്ളി വൈസ്മെൻ ക്ളബിന്റെ ഉദ്ഘാടനം സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണൽ ഡയറക്ടർ അജിത് ബാബു നിർവഹിച്ചു. വെളിയം റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഓടനാവട്ടം വൈസ്മെൻ ക്ലബ് പ്രസിഡന്റ് അനിൽ ഭാഗ്യ അദ്ധ്യക്ഷത വഹിച്ചു.
ഡിസ്ടിക്ട് ഗവർണർ ഡോ.ഒ.വാസുദേവൻ അംഗങ്ങളുടെ സത്യപ്രതിജ്ഞ നിർവഹിച്ചു. പൂയപ്പള്ളി ക്ലബ് പ്രസിഡന്റ് എം.സി. ജേക്കബ്, സെക്രട്ടറി കുഞ്ഞച്ചൻ പരുത്തിയറ, വൈസ് പ്രസിഡന്റ് എസ്.രാജു, ഓടനാവട്ടം ക്ലബ് സെക്രട്ടറി ജോൺസൺ എബ്രഹാം, ജില്ലാ സെക്രട്ടറി ഡോ.എസ്.ജയകുമാർ, ഡോ.സബീനാ വാസുദേവൻ, പേഴ്സിസ് കുഞ്ഞച്ചൻ, തുങ്ങിയവർ സംസാരിച്ചു. കാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണവും നടന്നു.