കൊല്ലം: ആൾ കേരള സെക്യൂരിറ്റി ആന്റ് സെർവിംഗ് സ്റ്റാഫ്സ് അസോസിയേഷൻ (എ.കെ.എസ്.എസ്.എ -അക്സാ) സംസ്ഥാന നേതൃത്വ യോഗം വിജയാഹോട്ടലിൽ സംസ്ഥാന രക്ഷാധികാരി പ്രൊഫ. കെ.ജി മോഹൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് കെ. രമേശൻ ആദ്ധ്യക്ഷം വഹിച്ചു.
കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളവ്യവസ്ഥയിൽ ഏജൻസികൾ സ്വീകരിക്കുന്ന കപട നിലപാട് തിരുത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് ജയകുമാർ നെടുമ്പ്രേത്ത് പറഞ്ഞു. സംസ്ഥാന, ജില്ലാ നേതാക്കളായ ആർ. വിശ്വകുമാർ, പ്രഹ്ളാദൻ കാർത്തികപ്പള്ളി, അഡ്വ. പ്രദീപ് പള്ളിക്കൽ, വി.ആർ.പിള്ള, പ്രേം സാഗർ ഓച്ചിറ, സുരേഷ് ചങ്ങൻകുളങ്ങര എന്നിവർ സംസാരിച്ചു.