chandar-dinam
കോഴിക്കോട് എൻ.ജെ.പി.എം എൽ.പി സ്കൂളിൽ നടന്ന ചാന്ദ്രദിനാചരണം

ഓയൂർ: കോഴിക്കോട് എൻ.ജെ.പി.എം എൽ.പി സ്‌കൂൾ വിവിധ റോക്ക​റ്റുകളുടെ മാതൃകകൾ നിർമ്മിച്ച് ചാന്ദ്രദിനം ആചരിച്ചു. പി.ടി.എ പ്രസിഡന്റ് മോഹൻഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാർട്ടുകൾ, ചാന്ദ്രയാത്രികരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ചേർത്ത് ചാന്ദ്രപ്രദർശനം, ചാന്ദ്രയാത്രികരുടെ വീഡിയോയും പ്രദർശനവും എന്നിവ നടന്നു. വിജി, സ്​റ്റാഫ് സെക്രട്ടറി സിനി ജോൺ എന്നിവർ സംസാരിച്ചു.