ചാത്തന്നൂർ: പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ 2019- 21വർഷത്തെ നാഷണൽ സർവീസ് സ്കീം ഉദ്ഘാടനം നടന്നു. നെൽക്കൃഷിക്ക് വിത്ത് വിതച്ചുകൊണ്ട് പി.ടി.എ പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. നെൽക്കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എസ്. ഗിരിജകുമാരി, സ്കൂൾ ഹെഡ്മിസ്ട്രസ് ലത എം.എസ്., ഡെപ്യൂട്ടി എച്ച്.എം ഗിരിജകുമാര എസ്.ജെ., കൃഷി ഓഫീസർ ധന്യ, മോഹനൻ ഉണ്ണിത്താൻ, സുഭാഷ് ബാബു എന്നിവർ സംസാരിച്ചു. ചടങ്ങുകൾക്ക് സ്കൂൾ എൻ.എസ്.എസ്പ്രോഗ്രാം ഓഫീസർ ഡോ. പി.എം. ഹരീഷ് നേതൃത്വം നൽകി.