al
മാറനാട് കിഴക്ക് 83-ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി നിർവഹിക്കുന്നു

പുത്തൂർ: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മാറനാട് കിഴക്ക് 83-ാം നമ്പർ അംഗൻവാടി കെട്ടിടത്തിതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി നിർവഹിച്ചു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ജോൺസൺ താക്കോൽ ദാനം നിർവഹിച്ചു.

പവിത്രേശ്വം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. അനിൽകുമാർ, എൻ. അശോകൻ, സി.ഡി.പി.ഒ പി. ശ്രീജ, സൂപ്പർവൈസർ ഇന്ദിരാഭായി, കെ. ജയൻകുട്ടി, മാറനാട് ശ്രീകുമാർ ,അഭിലാഷ് കരേംവിള, വി. സേതു, വി.സത്യ കുമാർ തുടങ്ങിയവർ സംസാരിച്ചു.