കൊല്ലം: കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം മാതൃകാപരമെന്ന് നബാർഡിന്റെ വിലയിരുത്തൽ. ബാങ്കിലെ അംഗങ്ങൾക്ക് നൽകുന്ന കാർഷിക- കാർഷികേതര വായ്പ, സ്വർണപണയം, മൊബൈൽ ബാങ്ക് പ്രവർത്തനം, മൊബൈൽ വാൻ സൗകര്യം ഏർപ്പെടുത്തിയ 15 സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, എ. ടി. എം. സംവിധാനം, നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം. വിലക്കുറവ് നൽകുന്നതിന്റെ മാനദണ്ഡം എന്നിവ വിലയിരുത്തുന്നതിനാണ് നബാർഡ് സംഘം എത്തിയത്.
ലോക്കർ സൗകര്യം, മൊബൈൽ ആപ്പ്, ആർ. ടി. ജി. എസ്, എൻ. ഇ. എഫ്. ടി. ഫണ്ട് കൈമാറ്റം, നാച്ച് സംവിധാനം എന്നിവയുടെ വിവരവും ശേഖരിച്ചു.
സഹകാരികൾക്ക് നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ശ്രദ്ധേയ പ്രവർത്തനമാണ് ബാങ്ക് നടത്തുന്നതെന്ന് നബാർഡ് ജനറൽ മാനേജർ ലക്ഷ്മി വ്യക്തമാക്കി. നബാർഡ് ഡി. ഡി. എം അജീഷ് ബാലു, ഡി. സി. ബി. ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീകുമാർ, ബോർഡ് അംഗങ്ങളായ ബി. അനൂബ് കുമാർ, ഇ. നൗഷാദ്, കെ. സുരേഷ്ബാബു, സെക്രട്ടറി പി. എസ്. സാനിയ, ചീഫ് അക്കൗണ്ടന്റ് ടി. എൻ. നിഹാസ്, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.