dam

പുനലൂർ: നിയമസഭാ സമിതി അദ്ധ്യക്ഷൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തെന്മല പരപ്പാർ അണക്കെട്ടും പദ്ധതി പ്രദേശങ്ങളും സന്ദർശിക്കും.

രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശനം. കഴിഞ്ഞ മാസം ദേശീയ ഡാം സുരക്ഷാ കമ്മിഷനും സംസ്ഥാന ഡാം സുരക്ഷാ അതോറിറ്റി ചെയർമാനും തെന്മല അണക്കെട്ടും സമീപ പ്രദേശങ്ങളും പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എം.എൽ.എമാരായ ജി.എസ്. ജയലാൽ, വി.ടി. ബൽറാം, കെ.ജെ. മാക്സിൻ, മോൻസ് ജോസഫ്, എൻ.എ. നെല്ലിക്കുന്ന്, പി.ടി.എ. റഹീം, ഐ.ബി. സതീഷ്, പി.ടി. തോമസ് എന്നിവരും സംഘത്തിലുണ്ടായിരിക്കും.