ശാസ്താംകോട്ട: ശൂരനാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലുള്ള വനിതാ ക്ഷേമകേന്ദ്രം മാറ്റി സ്ഥാപിക്കുന്നതിനെതിരെ യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ. കൃഷ്ണപിള്ള, വിജയ ലക്ഷ്മി, ലത്തീഫ്, കെ.വി. അഭിലാഷ്, ഗംഗാദേവി, രജനി സന്തോഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അബ്ദുൽ ഖലീൽ, സുജാത രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.