vss
വിശ്വകർമ്മാ സർവ്വീസ് സൊസൈറ്റി വടമൺ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ദാനം മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് സുശീലാ ദേവി നിർവ്വിഹിക്കുന്നു. എം. മണിക്കുട്ടൻ, എൻ. രാജേന്ദ്രൻ, ആർ. നടരാജൻ തുടങ്ങിയവർ സമീപം

അഞ്ചൽ: വിശ്വകർമ്മ സർവീസ് സൊസൈറ്റി വടമൺ ശാഖാ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡുദാനവും വടമൺ മാധവൻപിള്ള മെമ്മോറിയൽ ഹാളിൽ നടന്നു.

ജില്ലാ പ്രസിഡന്റ് എം. മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം വി.എസ്.എസ് മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് സുശീലാദേവിയും പഠനോപകരണ വിതരണം പുനലൂർ യൂണിയൻ പ്രസിഡന്റ് എൻ. രാജേന്ദ്രനും നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അപ്സൽ കെ.എൻ. ലിയോ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ആർ. നടരാജൻ, സി.പി. ജയചന്ദ്രൻ, സി. മോഹനൻ, എം. മഹേഷ് കുമാർ, വി. വിഷ്ണുനാഥ്, എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അനിൽകുമാർ സ്വാഗതവും ഡി. ശ്രീകാന്ത് നന്ദിയും പറഞ്ഞു.