v
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കമ്മിഷൻ ഏജന്റുമാർക്കെതിരെ പരാതി

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കേണ്ട രോഗികൾക്കായി ആശുപത്രി ജീവനക്കാരിൽ ചിലർ ആംബുലൻസ് വിളിക്കുന്നത് കൊട്ടിയത്ത് നിന്ന്. ഐ.സി.യു സംവിധാനം ഉൾപ്പെടെയുള്ള രണ്ട് ഡസനിലേറെ ആംബുലൻസുകൾ ആശുപത്രിക്ക് മുന്നിലുള്ളപ്പോഴാണ് കൂടുതൽ കമ്മിഷൻ തുകയ്ക്ക് വേണ്ടി കിലോമീറ്ററുകൾക്ക് അകലെ നിന്ന് ആംബുലൻസ് വിളിക്കുന്നത്. ഇന്നലെ വൈകിട്ട് ശ്വാസ തടസവുമായി ആശുപത്രിയിലെത്തിച്ച 12 വയസുള്ള പെൺകുട്ടിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കണമെന്ന് പറഞ്ഞപ്പോൾ ഒപ്പമെത്തിയ അമ്മയും അമ്മുമ്മയും നിസഹായരായി. എവിടെ നിന്ന് ആംബുലൻസ് വിളിക്കണമെന്ന് പോലും അവർക്ക് അറിയില്ല. ആശുപത്രിയുടെ ഗേറ്റിന് പുറത്ത് നിരവധി ആംബുലൻസുകൾ കാത്ത് കിടക്കുമ്പോൾ ജീവനക്കാരിലൊരാൾ ആംബുലൻസ് വിളിച്ച് വരുത്തിയത് കൊട്ടിയത്ത് നിന്ന്. സാധാരണക്കാരായ രോഗികൾക്ക് പ്രയോജനപ്പെടാനായി കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ആംബുലൻസുകൾ ആശുപത്രി ജീവനക്കാർക്ക് കമ്മിഷൻ നൽകാത്തതിനാൽ

വിളിക്കാറില്ല എന്ന ആരോപണം ശക്തമാണ്.