009
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കടയ്ക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പ്രേമാനന്ദ് ഉദ്ഘാടനം ചെയ്യുന്നു.

കടയ്ക്കൽ : ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കടയ്ക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പ്രേമാനന്ദ് ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കണ്ണൻ മഞ്ജു അദ്ധ്യക്ഷത വഹിച്ചു. നവാസ് പുത്തൻവീട് മുഖ്യ പ്രഭാഷണം നടത്തി. സ്വർണ വ്യാപാര മേഖലയിൽ പ്രളയസെസ് ഒഴിവാക്കണമെന്നും ഇറക്കുമതി തീരുവ 12 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്വർണ വ്യാപാര മേഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ച് എസ്. പളനി സംസാരിച്ചു. ആഗസ്റ്റ് 18 ന് കൊല്ലം ഹോട്ടൽ റാവിസിൽ നടക്കുന്ന ജില്ലാ സമ്മേളനവും കുടുംബ സംഗമവും വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. സംസ്ഥാന നേതാക്കളായ എസ്. സാദിഖ്, വിജയകൃഷ്ണ വിജയൻ, ഖലീൽ കുറുമ്പേലിൽ, ജയചന്ദ്രൻ പല്ലിയമ്പലം , തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.