photo
കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയിൽ നടന്ന പുസ്തകമേളയുടെ ഉദ്ഘാടനം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ നിർവഹിക്കുന്നു. ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്, സ്മിത തുടങ്ങിയവർ സമീപം

കുണ്ടറ: കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയിൽ പുസ്‌തകമേള സംഘടിപ്പിച്ചു. പുസ്തകമേളയുടെയും സാംസ്കാരിക ചടങ്ങിന്റെയും ഉദ്ഘാടനം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഭദ്ര ദീപം കൊളുത്തി നിർവഹിച്ചു. സ്കൂൾ ഡയറക്ടർ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പി.എൻ. പണിക്കരെ അനുസ്മരിച്ചു. .ചടങ്ങിൽ സ്കൂൾ മാനേജർ സ്മിത. സ്‌കൂൾ പ്രിൻസിപ്പൽ പാർവതി എം.കെ. തുടങ്ങിയവർ സംസാരിച്ചു. പുസ്‌തക മേളയോടൊപ്പം കുറഞ്ഞ നിരക്കിൽ പുസ്തകങ്ങളുടെ വില്പനയും സ്‌കൂൾ അധികൃതർ സംഘടിപ്പിച്ചിട്ടുണ്ട്.