v
കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കൗൺസിലറും കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂൾ ചെയർമാനുമായ പി.സുന്ദരൻ കേരള കൗമുദി പത്രം വിദ്യാർത്ഥികൾക്ക് നൽകി നിർവഹിക്കുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്‌ണൻ, സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ.പി.സി.സലിം, പ്രിൻസിപ്പൽ വി.എസ്.ശ്രീകുമാരി, സ്റ്റാഫ് സെക്രട്ടറി രജനി അശോക് തുടങ്ങിയവർ സമീപം. കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂൾ ചെയർമാൻ പി.സുന്ദരനാണ് സ്‌കൂളിലേക്ക് പത്രം സ്‌പോൺസർ ചെയ്യുന്നത്.

കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂളിൽ എന്റെ കൗമുദി

കൊല്ലം: കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വഴി തുറന്ന കേരളകൗമുദി യാഥാർത്ഥ്യത്തിന്റെ മുഖചിത്രമാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലറും കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂൾ ചെയർമാനുമായ പി.സുന്ദരൻ പറഞ്ഞു. കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂളിലെ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ചെയ്‌തശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരളകൗമുദിയുടെ നയം ജനസേവനമാണ്. കേരളകൗമുദി ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ മുഖഛായ ഇങ്ങനെ മാറില്ലായിരുന്നു. രാഷ്ട്രീയ ഭേദമന്യേ യാഥാർഥ്യങ്ങളാണ് കേരളകൗമുദി ജനങ്ങളിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ ലീഡർ ജെ.എസ്.ജിത്തു, ഡെപ്യൂട്ടി ലീഡർ ദേവു.ജെ.പിള്ള എന്നിവർക്ക് പത്രം നൽകിയാണ് പി.സുന്ദരൻ ഉദ്ഘാടനം നിർവഹിച്ചത്.

സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ.പി.സി.സലിം അദ്ധ്യക്ഷനായിരുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്‌ണൻ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ വി.എസ്.ശ്രീകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രജനി അശോക് നന്ദിയും പറഞ്ഞു. കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂൾ ചെയർമാൻ പി.സുന്ദരനാണ് സ്‌കൂളിലേക്ക് പത്രം സ്‌പോൺസർ ചെയ്യുന്നത്.