ngo
കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്​റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗം ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാന സർവീസിൽ വർഷങ്ങളായി ജോലി ചെയ്യുന്ന കാഷ്വൽ സ്വീപ്പർമാരെ പാർട്‌ടൈം സ്വീപ്പർമാരായി നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കൊല്ലം സിവിൽ സ്​റ്റേഷന് മുന്നിൽ ധർണ നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗം ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, ജി. ധന്യ, പി. ഉഷാകുമാരി, ബി. സുധർമ്മ, ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു, സിവിൽ സ്​റ്റേഷൻ ഏരിയാ സെക്രട്ടറി ഖുശീ ഗോപിനാഥ്, എന്നിവർ സംസാരിച്ചു.