കൊല്ലം: ടി.കെ.എം ആർട്‌സ് കോളേജിൽ 1994- 96 പ്രീഡിഗ്രി ബാച്ച് 'പെയ്‌തൊഴിയാതെ' എന്ന പേരിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് അംഗങ്ങളായ മുഹമ്മദ് ഹാറൂൺ, മുഹമ്മദ് മൂസ, കോളേജ് പ്രിൻസിപ്പൽ ഷാജിത, മുൻ പ്രിൻസിപ്പൽ ഹാഷിം, അദ്ധ്യാപിക സ്മിത, സാജൻ, ഹിലാൽ മുഹമ്മദ്, സുനിൽകുമാർ, വിനോദ് എന്നിവർ സംസാരിച്ചു.