കൊല്ലം: ജില്ലയിൽ എച്ച്1 എൻ1 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പനി പടരുന്നത് തടയാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു. ജില്ലയിൽ 50 പേർക്ക് രോഗം സംശയിക്കുന്നുണ്ട്. അഞ്ചു പേർക്ക് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
1.ചുമ ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾ കഫ് കോർണറിൽ ലഭ്യമാക്കിയിട്ടുള്ള മാസ്കുകൾ ധരിച്ച് തിരികെ പോകുമ്പോൾ നിശ്ചിത വേസ്റ്റ് ബക്കറ്റിൽ നിക്ഷേപിക്കണം.
2. പനി, തൊണ്ട വേദന, മൂക്കൊലിപ്പ്, ശ്വാസതടസം, ഛർദ്ദി എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിൽ ചികിത്സ തേടണം.
കുഞ്ഞുങ്ങൾ, ഗർഭിണികൾ, മറ്റ് അസുഖങ്ങൾ ബാധിച്ചവർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം
പരിശോധന
തൊണ്ടയിലെ സ്രവം എടുക്കുന്നതിനുള്ള സംവിധാനം ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി, കരുനാഗപ്പള്ളി,കുണ്ടറ,കൊട്ടാരക്കര, പുനലൂർ,ശാസ്താംകോട്ട,നീണ്ടകര,കടയ്ക്കൽ താലൂക്ക് ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്.
മരുന്ന്
രോഗം സ്ഥിരീകരിച്ച് തുടക്കത്തിൽ തന്നെ മരുന്ന് കഴിക്കണം.
ഒസെറ്റാൽമിവിർ ഗുളികയാണ് കഴിക്കേണ്ടത്.
സ്വയംചികിത്സ ഒഴിവാക്കണം.
മുൻകരുതൽ
ചുമ, തുമ്മൽ എന്നിവ ഉള്ളപ്പോൾ മാസ്ക് ധരിക്കണം.
കൈകൾ സോപ്പിട്ട് കഴുകണം.
രോഗമുള്ള കുട്ടികളെ സ്കൂളിൽ അയക്കരുത്.
വീട്ടിനുള്ളിൽ ഒറ്റപ്പെട്ട ഇടം സജ്ജമാക്കി ചികിത്സ നൽകണം.
പോഷകാഹാരം കഴിക്കണം.
കുഞ്ഞുങ്ങളുമായി ആശുപത്രിയിലുള്ള രോഗികളെ സന്ദർശിക്കരുത്