മല്ലപ്പള്ളി: ടാക്സി കാർ ഓട്ടംവിളിച്ച് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച് കാർ മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയെ 18 വർഷത്തിന് ശേഷം കീഴ്വായ്പ്പൂര് പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് മനുഭവനിൽ ബൈജുവാണ് (40)പിടിയിലായത്.
പൊലീസ് പറയുന്നതിങ്ങനെ- 2001 ഏപ്രിൽ 21ന് കുണ്ടറയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഓട്ടം പോകാൻ എന്ന വ്യാജേന ടാക്സി കാർ വിളിച്ച് മല്ലപ്പള്ളി കുന്നന്താനത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറായ കൊല്ലം ഉദയനല്ലൂർ പേരൂർ വീട്ടിൽ മുജീബിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു.തുടർന്ന് അംബാസഡർ കാർ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ തന്ത്രപരമായാണ് പൊലീസ് വലയിലാക്കിയത്. നെടുങ്ങാടപ്പള്ളിയിൽ താമസിച്ചുവന്ന കൂട്ടുപ്രതിയായ യുവാവിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാൾ തിരുവനന്തപുരം ജയിലിൽവെച്ച് രോഗബാധിതനായി മരിച്ചു.
മല്ലപ്പള്ളി സി.ഐ സി.ടി. സഞ്ജയ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ശിവപ്രസാദ്, ജോബിൻ എന്നിവർ ചേർന്നാണ് മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തത്.