പുത്തൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കുളക്കട കിഴക്ക് യൂണിറ്റ് വാർഷികം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. ജനാർദ്ദനൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് കെ. വാസുദേവനെ ചടങ്ങിൽ ആദരിച്ചു. അംഗത്വ വിതരണ ഉദ്ഘാടനം എൻ. രവീന്ദ്രൻ പിള്ള നിർവഹിച്ചു. രക്ഷാധികാരി വി.എസ്. ഗോപിനാഥൻ പിള്ള, ജി. സോമശേഖരൻ നായർ, ജി. ഗോപിനാഥൻ പിള്ള, ജി. ചന്ദ്രശേഖരൻ പിള്ള, ഡോ.ജെ.എം. ലൂക്കോസ്, ജി. ചന്ദ്രശേഖരൻനായർ, ആർ. ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.