കൊല്ലം: രാജ്യത്തിന് അഭിമാനമായി കുതിച്ചുയർന്ന ചന്ദ്രയാൻ - 2ന്റെ ശില്പികളിൽ പ്രമുഖനും മാർക്ക് -3 റോക്കറ്റ് മിഷൻ ഡയറക്ടറും പാരിപ്പള്ളി വേളമാനൂർ സ്വദേശിയുമായ ഡോ. ജെ. ജയപ്രകാശിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആദരിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ, പരവൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി, കോൺഗ്രസ് നേതാക്കളായ പരവൂർ സജീബ്, സജിഗത്തിൽ സജീവ്, ആർ.ഡി. ലാൽ, പാരിപ്പള്ളി വിനോദ്, അനിൽ മണലുവിള, വേണുകുമാരൻ പിള്ള, ഗോപിനാഥൻപിള്ള, നെട്ടയിൽ റഹിം, കെ.ജി. തോമസ്, അനിൽ ചാമവിള, എസ്. ബാബു തുടങ്ങിയവർ പങ്കെടുത്തു.