എഴുകോൺ: വാക്കനാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന നടന്ന ക്ഷീരകർഷക സമ്പർക്ക പരിപാടി കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ വിദ്യാഭ്യാസ അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രദീപ് റിവോൾവിംഗ് ഫണ്ട് ഉദ്ഘാടനവും നിർവഹിച്ചു.
ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സി. രവീന്ദ്രൻപിള്ള ക്ഷീര സാന്ത്വനം ഇൻഷ്വറൻസ് കാർഡ് വിതരണം ചെയ്തു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെ.ആർ. അമ്പിളി, എസ്. ബിന്ദു, ബി. പ്രദീപ് കുമാർ, ക്ഷീരസംഘം പ്രസിഡന്റ് ജി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷീര വികസന വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് ബി.എസ്. നിഷ, കൊട്ടാരക്കര ഡയറി എക്സ്റ്റൻഷൻ ഓഫീസർ കെ.പി. ബീന എന്നിവർ ക്ലാസ് നയിച്ചു.