photo
പുനർജനി പദ്ധതിയുടെ ഉദ്ഘാടനം തഴവായിൽ യുവജനക്ഷേമ ബോർഡ് മെമ്പർ സി.ആർ.മഹേഷ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി: സംസ്ഥാന യുവജനക്ഷേമ ബോർഡ് നേതൃത്വം നൽകുന്ന 'കാർഷിക പുനർജനി പദ്ധതിക്ക് തഴവയിൽ തുടക്കമായി. കൃഷി വകുപ്പുമായി സഹകരിച്ച് ജില്ലയിലെ നൂറോളം വരുന്ന യുവജന സംഘടനകളെ ഉൾപ്പെടുത്തി 500 കേന്ദ്രങ്ങളിൽ കരനെൽ കൃഷി നടത്താനാണ് യുവജന ക്ഷേമബോർഡ് ലക്ഷ്യമിടുന്നത്.. മണപ്പളളി പൗരസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കരനെൽ കൃഷിയുടെ വിത്ത് വിതയ്ക്കൽ ചടങ്ങിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് നിർവഹിച്ചു. പൗരസമിതി രക്ഷാധികാരി ടി.സി. സജുകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് കിണറുവിള, അഖിലേഷ്, ഉണ്ണിക്കൃഷ്ണൻ, മോഹൻലാൽ, ടോമി എബ്രഹാം, പാവുമ്പ സുനിൽ , പ്രദീപ് കരുനാഗപ്പള്ളി, പ്രഹ്‌ളാദൻ തുടങ്ങിയവർ സംസാരിച്ചു.