photo
പ്രൊഫ. ഏരൂർ ജനാർദ്ദനൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ വിശ്വഭാരതിയിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിൽ കൊല്ലം അസി. എക്സൈസ് കമ്മിഷണർ എസ്. താജുദ്ദീൻ കുട്ടി സംസാരിക്കുന്നു. എ.ജെ. പ്രതീപ്, പ്രൊഫ. പി. കൃഷ്ണൻകുട്ടി തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: പ്രൊഫ. ഏരൂർ ജനാർദ്ദനൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ വിശ്വഭാരതി കോളേജിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. പ്രൊഫ.പി.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കൊല്ലം എക്സൈസ് അസി. കമ്മിഷണർ എസ്. താജുദ്ദീൻകുട്ടി ബോധവത്കരണ ക്ലാസ് നയിച്ചു. ലൈബ്രറി പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസി‌ഡന്റുമായ എ.ജെ. പ്രതീപ് അദ്ധ്യക്ഷത വഹിച്ചു. വി. ചന്ദ്രകുമാർ സ്വാഗതവും ബി. കുമാരൻ നായർ നന്ദിയും പറഞ്ഞു.