photo
ഗുരുപൂർണ്ണിമ ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപിക രമണിയെ സ്കൂൾ മാനേജർ മായാ ശ്രീകുമാർ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്കൃത ക്ലബിന്റെ നേതൃത്വത്തിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു. വിരമിച്ച മുതിർന്ന അദ്ധ്യാപിക രമണിയെ സ്കൂൾ മാനേജർ മായാ ശ്രീകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷിബു, അദ്ധ്യാപകരായ സജിത്ത്, സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.