പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ പുനലൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് യാർഡിനുള്ളിലെ പാളത്തിൽ രൂപപ്പെട്ട വിള്ളൽ പരിഹരിച്ചു. ഈ ഭാഗത്തെ പാളം അറുത്ത് മാറ്റിയ ശേഷം പുതിയത് സ്ഥാപിക്കുകയായിരുന്നു. ട്രെയിൻ ഗതാഗതം മുടങ്ങാതെയായിരുന്നു ജോലികൾ പൂർത്തിയാക്കിയത്.
ബുധനാഴ്ച വൈകിട്ട് ആറരയോടെ ജീവനക്കാരാണ് വിള്ളൽ കണ്ടെത്തിയത്. ഉടൻ തന്നെ അറ്റകുറ്റപ്പണി നടത്തി ഇത് താത്കാലികമായി പരിഹരിച്ചു.
തുടർന്ന് ഇന്നലെ രാവിലെ മുതലാണ് പാളം മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. സെക്ഷൻ എൻജിനിയർ വത്സലന്റെ നേതൃത്വത്തിൽ പുനലൂർ മുതൽ ന്യൂ ആര്യങ്കാവ് വരെയുള്ള എൻജിനിയറിംഗ് വിഭാഗത്തിലെ 15ഓളം ജീവനക്കാർ ചേർന്നായിരുന്നു അറ്റകുറ്റപ്പണികൾ നടത്തിയത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് വിള്ളൽ വീഴാൻ കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.