uit
മുളങ്കാടകം യു.ഐ.ടിയിലെ പുതിയ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രത്യേക ഓറിയന്റേഷൻ ക്ലാസ് മുൻ ഡെപ്യൂട്ടി കളക്‌ടർ എം.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള സർവകലാശാലയുടെ കീഴിൽ മുളങ്കാടത്ത് പ്രവർത്തിക്കുന്ന യു.ഐ.ടിയിലെ ഒന്നാം വർഷ ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്കായി പ്രത്യേക ഓറിയന്റേഷൻ ക്ലാസ് നടത്തി. ജില്ലാ പ്ലാനിംഗ് സെൽ അംഗവും മുൻ ഡെപ്യൂട്ടി കളക്‌ടറുമായ എം. വിശ്വനാഥൻ ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ. എ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ഗോഡ്‌വിൻ സിൽവസ്റ്റർ, എൻ. അരുൺ, ബോസ് പയസ്, പി.എസ്. പ്രിയ, ജി.ജെ. സുബി, നോറിൻ പ്രിയ തുടങ്ങിയവർ സംസാരിച്ചു.