ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയിലെ പുസ്തകമേള കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്, സ്മിത തുടങ്ങിയവർ സമീപം
കുണ്ടറ: ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയിൽ സംഘടിപ്പിച്ച പുസ്‌തകമേള കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഡയറക്ടർ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സ്മിത, പ്രിൻസിപ്പൽ സുനിത, ആനി തോമസ് തുടങ്ങിയവർ സംസാരിച്ചു.