കൊല്ലം: ഗുരുദേവന്റെ ദർശനങ്ങൾ നൂറ്റാണ്ടുകളുടെ ആശ്രയമായിരിക്കുമെന്ന് ശിവഗിരി മഠത്തിലെ സ്വാമി അസംഗ ചൈതന്യ പറഞ്ഞു. ഗുരുധർമ്മ പ്രചരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചിറ്റാകോട് മംഗലത്ത് അങ്കണത്തിൽ നടന്ന ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തും മംഗലത്ത് ചെല്ലപ്പൻ ചരമവാർഷിക ദിനാചരണസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. അദ്വൈവത വേദാന്തത്തെ സാമൂഹ്യപരിഷ്കരത്തിന് ഉപയോഗിച്ച് വിജയം കണ്ടെത്തിയ മഹാപുരുഷനായിരുന്ന ശ്രീനാരായണഗുരു. ഗുരുവിന്റെ ദർശനങ്ങൾ എന്നും കാലത്തിനതീതമായി നിലകൊള്ളുമെന്നും സ്വാമി പറഞ്ഞു.
ആരോഗ്യ സർവ്വകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഡോ. സി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. എഴുകോൺ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ, സെക്രട്ടറി ബി. സ്വാമിനാഥൻ, ഓടനാവട്ടം ഹരീന്ദ്രൻ, പാത്തല രാഘവൻ, മജീഷ്യൻ വർക്കല മോഹൻദാസ്, കോട്ടാത്തല വിജയൻ, എസ്. ശാന്തിനി, ഗ്രാമപഞ്ചായത്ത് മെമ്പർ പട്ടംതുരുത്ത് ബാബു, കനകദാസ്, ഉമാദേവി തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന പ്രാർത്ഥനാ സംഗമത്തിന് മംഗലത്ത് സരോജിനിഅമ്മ നേതൃത്വം നൽകി. രതി സുരേഷ്, ലതിക രാജൻ, ഉഷ രാജൻ കുളമട, രാധാ പങ്കജാക്ഷൻ, കോട്ടത്തല വസന്തകുമാരി, തൊടിയൂർ സുലോചന, മജീഷ്യൻ വർക്കല മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.