ഓച്ചിറ: വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണപൈപ്പ് പൊട്ടി ജലം പാഴാകുന്നു. പാവുമ്പ ക്ഷേത്രത്തിന് മുൻവശവും പാലമൂട് ജംഗ്ഷന് പടിഞ്ഞാറുമായി രണ്ടിടത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ഒരാഴ്ചയായിട്ടും അധികൃതർ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാലപ്പഴക്കമാണ് പൈപ്പ് പൊട്ടലിന് കാരണം. പാവുമ്പയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനിടെയാണ് പൈപ്പ് പൊട്ടലും വില്ലനായത്.