ചാത്തന്നൂർ: പാണിയിൽ യുവധാര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് വിതരണവും തൈ നടീലും നടന്നു. ലൈബ്രറി പ്രസിഡന്റ് എസ്. അജികുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രജിതാ രാജേന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം ആർ. അനിൽകുമാർ, കൃഷി ഒാഫീസർ ഷെറിൻ എ. സലാം, ലൈബ്രറി സെക്രട്ടറി എൽ. വിജയൻ, ഡി. സുധീന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.