ഓച്ചിറ:ആട്ടോ കൺസൾട്ടന്റിന് ബൈക്ക് വിറ്റ കൂലിത്തൊഴിലാളിക്ക് ഒൻപത് വർഷം കഴിഞ്ഞപ്പോൾ ജപ്തി ഭീഷണി. തൊടിയൂർ വടക്ക് ശ്രീജാ ഭവനത്തിൽ എ. പുരുഷോത്തമനാണ് (60) വാഹനം കൈമാറ്രം ചെയ്തപ്പോൾ പേരുമാറ്റാത്തതിനാൽ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലായത്. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പുരുഷോത്തമൻ കിണർ നിർമ്മാണ തൊഴിലാളിയാണ്. തന്റെ കൈവശമിരുന്ന സെക്കൻഡ് ഹാൻഡ് വാഹനം കെ. എൽ. 01 എഫ് 7371 നമ്പർ ബൈക്ക് വാഹന കച്ചവടക്കാരനായ കരുനാഗപ്പള്ളി സ്വദേശി നിസാമിന് 12000 രൂപക്ക് വിറ്രത് 2009ലാണ്. ഒരു വാഹന കൈമാറ്റ ഉടമ്പടി എഴുതി നൽകി.
രണ്ടര വർഷത്തിന് ശേഷം 2012 ഫെബ്രുവരി ഒന്നിന് ആ ബൈക്ക് വവ്വാക്കാവിൽ അപകടത്തിൽ പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ബൈക്ക് ഇടിച്ച് റോഡിൽ വീണ ഈരാറ്റുപേട്ട സ്വദേശി അബ്ബാസ് എതിർ ദിശയിൽ നിന്നു വന്ന മിനി ലോറി ഇടിച്ചു മരിച്ചു. കേസ് ഭയന്ന്, ബൈക്ക് ഓടിച്ചിരുന്ന ക്ലാപ്പന സ്വദേശി സന്തോഷ് രണ്ട് ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്തു. അബ്ബാസിന്റെ ഭാര്യ കോടതിയിൽ നൽകിയ കേസിൽ വാഹന ഉടമയെന്ന നിലയിൽ നോട്ടീസ് പുരുഷോത്തമനെ തേടിയെത്തി. തന്റെ നിരപരാതിത്വം പുരുഷോത്തമൻ കോടതിയിൽ ബോദ്ധ്യപ്പെടുത്തി. 21 ലക്ഷം രൂപ ഇൻഷ്വറൻസ് കമ്പനി നൽകാൻ കോടതി വിധിയായി.
അതോടെ പ്രശ്നങ്ങൾ അവസാനിച്ചുവെന്നാണ് പുരുഷോത്തമൻ കരുതിയത്.
വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ വീട് ജപ്തിചെയ്യാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പുരുഷോത്തമൻ അറിയുന്നത്.
അപകട മരണത്തിന് ഇരു വാഹനങ്ങളും കാരണക്കാരാണെന്ന വിധിയെ ഉദ്ധരിച്ച് ഇൻഷ്വറൻസ് കമ്പനി ഹൈക്കോടതിൽ അപ്പീൽ പോയിരുന്നു. കമ്പനിയുടെ വാദം അംഗീകരിച്ച ഹൈക്കോടതി 11ലക്ഷം രൂപയും പലിശയും വാഹന ഉടമ നൽകണമെന്ന് വിധിക്കുകയായിരുന്നു. പുരുഷോത്തമന്റെ പക്കൽനിന്നും വാഹനകൈമാറ്റ കരാർ എഴുതി വാങ്ങിയെങ്ങിലും ഉടമസ്ഥാവകാശം മാറാതെയും ഇൻഷ്വറൻസ് പുതുക്കാതെയും വാഹനക്കച്ചവടക്കാരൻ ബൈക്ക് മറിച്ചു വിൽക്കുകയായിരുന്നു.
രോഗപീഡയാൽ ജോലിക്കുപോകാൻ കഴിയാതെ വിട്ടിലിരിക്കുന്ന പുരുഷോത്തമന് ആകെയുള്ള 11 സെന്റ് വസ്തുവും വീടും നഷ്ടമായാൽ പെരുവഴിയിൽ ഇറങ്ങുകയോ മാർഗ്ഗമുള്ളൂ. ദയനീയ അവസ്ഥവിവരിച്ച് മുഖ്യമന്ത്രിക്കും മനുശ്യാവകാശ കമ്മിഷനും പരാതി നൽകി കാത്തിരിക്കുകയാണ് പുരുഷോത്തമനും കുടുംബവും.
വാഹനകച്ചവടക്കാൻ