photo
വയോധികർക്കുള്ള കട്ടിൽ പദ്ധതിയുടെ ഉദ്ഘാടനം കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അംബികാ കുമാരി നിർവഹിക്കുന്നു

പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'വയോധികർക്ക് കട്ടിൽ പദ്ധതി' തുടങ്ങി. പാരിപ്പളളി കമ്യൂണിറ്രി ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അംബികാ കുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.