1
മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറും സി. കെ. രാജമ്മ അനുസ്മരണവും സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറും സി.പി.എം എഴുകോൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സി.കെ. രാജമ്മയുടെ ഒന്നാമത് അനുസ്മരണ ദിനാചരണവും എഴുകോണിൽ നടന്നു. സി.കെ. രാജമ്മയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം സി.പി.എം എഴുകോൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി. മനേക്ഷ പതാക ഉയർത്തി.

സൈബർ ലോകവും സ്ത്രീകളും എന്ന വിഷയത്തിൽ നടന്ന സെമിനാറും അനുസ്മരണ സമ്മേളനവും മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. എഴുകോൺ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. ലീലാമ്മ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ. എബ്രഹാം, പി. ഐഷാപോറ്റി എം.എൽ.എ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസന്ന ഏണസ്റ്റ്, രാജമ്മ ഭാസ്കരൻ, എം.കെ. നിർമ്മല, എം.പി. ബിന്ദു, ഗിരിജ, വിജയമ്മ, ജലജ ബാലകൃഷ്ണൻ, ആർ. ഗോപുകൃഷ്ണൻ, എം.പി. മനേക്ഷ തുടങ്ങിയവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവർക്ക് സി.കെ. രാജമ്മ മെമ്മോറിയൽ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.