പുനലൂർ: അടിയന്തര ഘട്ടത്തിൽ പൊതുജനങ്ങളെ സഹായിക്കാനും സ്വയരക്ഷ നേടാനും യുവാക്കളെ പ്രാപ്തരാക്കുന്നതിനും ഫയർ ടീം അംഗങ്ങളോടെപ്പം രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും വേണ്ടി പുനലൂർ ഫയർ സ്റ്റേഷൻ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി റസ്ക്യൂ വോളണ്ടിയർ ടീം രൂപീകരിച്ചു. പ്രളയ ദുരന്തത്തിന് ശേഷം സംസ്ഥാനത്തെമ്പാടും പ്രദേശിക തലത്തിൽ ഇത്തരത്തിലുളള വാളണ്ടിയ സേനകൾ രൂപീകരിക്കാനുള്ള സർക്കാർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
രൂപീകരണ യോഗം വാർഡ് കൗൺസിലർ ജി.ജയപ്രകാശ് ചെയ്തു. സ്റ്റേഷൻ ഓഫീസർ ആർ. ഷിജു അദ്ധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരായ പി.സി. ശ്രീകുമാർ, എൻ.ബി. അജയകുമാർ, എസ്. നിസാം തുടങ്ങിയവർ സംസാരിച്ചു. ഫയർ ഓഫീസർ സി. സുധീർകുമാർ പരിശീലന ക്ലാസുകൾ നയിച്ചു. ടീം അംഗങ്ങൾക്ക് യൂണിഫോമും വിതരണം ചെയ്തു.