health

കൊല്ലം: കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പൂപ്പൽ പിടിച്ചെടുത്ത അച്ചാർ, നിരവധി തവണ ഉപയോഗിച്ച എണ്ണ, രണ്ട് ദിവസത്തിലേറെ പഴക്കമുള്ള ചപ്പാത്തി, ചിക്കൻ കറി, ബീഫ് കറി എന്നിവയാണ് പിടിച്ചെടുത്തത്. ഹോട്ടലുകളിൽ നിന്ന് 50 മൈക്രോണിൽ താഴെയുള്ള നിരോധിത പ്ലാസ്റ്റിക് കവറുകളും കാരിബാഗുകളും പിടിച്ചെടുത്തു.

ഹോട്ടലുകൾക്ക് ആരോഗ്യവിഭാഗം നോട്ടീസ് നൽകി. പരിശോധനാ റിപ്പോർട്ട് പരിശോധിച്ച ശേഷം നഗരസഭാ സെക്രട്ടറി പിഴ ചുമത്തും. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജു. ബി.പി, അനിൽകുമാർ, ബിച്ചു.ജി, വിജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.