കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ലയൺസ് ക്ലബിന്റെ ഇസ്റ്റലേഷൻ പ്രോഗ്രാം ലയൺസ് ഭവനിൽ ഡിസ്ട്രിക്ട് മുൻ ഗവർണർ സി.എ. അലക്സ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ സുരേന്ദ്രൻ, ഡോ. പ്രദീപ്, ജോൺസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. കാൻസർ രോഗികൾക്കുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു. ഡോ. പ്രദീപ് (പ്രസിഡന്റ്) വി. ഉണ്ണികൃഷ്ണപിള്ള (സെക്രട്ടറി)ബി. പ്രീദീപ് കുമാർ (അഡ്മിനിസ്ട്രേറ്റർ), ജോൺസൺ വർഗീസ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു.