ശാസ്താംകോട്ട: സ്വച്ഛ് ഭാരത് ഇന്റേൺഷിപ്പ് പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള ബോധവത്കരണം നടത്തി. പരിപാടിയുടെ ഭാഗമായി മാലിന്യശേഖരണവും ലഘുലേഖ വിതരണവും നടന്നു. ശാസ്താംകോട്ട ടൗൺ വാർഡിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എസ് ദിലീപ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. ജയചന്ദ്രൻ, അദ്ധ്യാപകരായ ഷീനാ ജോസ്, റെജി കൃഷ്ണ, റംലത്ത്, ജസീന എന്നിവർ നേതൃത്വം നൽകി.