കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡ് നൽകി ആദരിച്ചു. അനുമോദന സമ്മേളനം ഡോ.പി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ വി.പി.എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. കെ. രേണുജി, കുറുങ്ങപ്പള്ളി ശ്രീകുമാർ, ഷറഫുദ്ദീൻ നിബ്രാസ്, ആർ. പ്രദീപ് കുമാർ, എ. മുഹമ്മദ് മുസ്തഫ, എ. അബ്ദുൽസലാം, ടി. ശിവാനന്ദൻ, കെ. മോഹനൻ, ചന്ദ്രശേഖരപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.