photo
യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽ ചെടികൾ നടുന്നു

കരുനാഗപ്പള്ളി: നമുക്കുവേണ്ടി മണ്ണിനുവേണ്ടി കാമ്പയിനിന്റെ ഭാഗമായി വനംവകുപ്പ് സാമൂഹ്യ വനവത്കരണവിഭാഗം, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ടൽ ദിനാചരണം സംഘടിപ്പിച്ചു. പള്ളിക്കലാറിന്റെ തീരങ്ങളിൽ കണ്ടൽ ചെടികൾ നട്ടുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. പള്ളിക്കലാറിന്റെ തീരത്ത് കഴിഞ്ഞ അഞ്ചുവർഷക്കാലമായി കൗൺസിൽ പ്രവർത്തകർ വനംവകുപ്പുമായി സഹകരിച്ച് കണ്ടൽ വനവത്കരണം നടത്തുന്നുണ്ട്. പ്രോഗ്രാം കൺവീനർ ജി. മഞ്ജുക്കുട്ടൻ ഉദ്‌ഘാടനം ചെയ്‌തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സൂരജ് എസ്. കുറുങ്ങപ്പള്ളി, ഷംനാദ്, ബിതു തൈയ്യിൽ, പ്രണവരാജ്‌, ഫഹദ് എന്നിവർ നേതൃത്വം നൽകി.