shibu
മനുഷ്യാവകാശ സംരക്ഷണ സമിതി, ജെ.സി.ഐ കൊല്ലം റോയൽ, ശ്രീനഗർ റസിഡന്റ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ കിണർജല പരിശോധനയും ജൈവപച്ചക്കറി വിത്ത് വിതരണവും സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മനുഷ്യാവകാശ സംരക്ഷണ സമിതിയുടെയും ജെ.സി.ഐ കൊല്ലം റോയലിന്റെയും ശ്രീനഗർ റസിഡന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സൗജന്യ കിണർജല പരിശോധനയും പച്ചക്കറി വിത്ത് വിതരണവും നടന്നു.

സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ ഉദ്ഘാടനം ചെയ്തു. ശശികലാധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജലജന്യരോഗങ്ങൾ എന്ന വിഷയത്തിൽ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബുറാവുത്തർ ക്ളാസെടുത്തു. ജെ.സി.ഐ ജില്ലാ പ്രസിഡന്റ് കിഷോർ, എച്ച്.ആർ.പി.സി സംസ്ഥാന സെക്രട്ടറി നാഗഭൻ പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി. ശിവൻപിള്ള സ്വാഗതവും കാജൾ നന്ദിയും പറഞ്ഞു.