പാരിപ്പള്ളി: ചിറക്കര രാഘവാനന്ദ സെൻട്രൽ സ്കൂളിൽ ഇരുപതാമത് കാർഗിൽ ദിനം വിപുലമായി ആഘോഷിച്ചു. സൈനികർക്ക് അനുമോദനങ്ങളും വിജയാശംസകളും നേർന്നുകൊണ്ട് നടന്ന റാലിയിൽ അറുനൂറിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ് ടീച്ചർ സുജ കാർഗിൽ യുദ്ധവിജയത്തെ കുറിച്ച് ലഘുവിവരണവും മാനേജിംഗ് ഡയറക്ടർ എസ്.എസ്. സുനിൽകുമാർ കാർഗിൽ ദിനസന്ദേശവും നല്കി. സ്കിൽ ഡെവലപ്മെന്റ് ഒാഫീസർ എസ്. അജിത ചടങ്ങുകൾക്ക് നേതൃത്വം നൽകി.