photo
റോട്ടറി ക്ലബ് സംഘടിപ്പിച്ച ജീറിയട്രിക് ക്ലീനിക്കിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ഭവനിൽ ജീറിയട്രിക്ക് ക്ലിനിക്ക് സംഘടിപ്പിച്ചു. ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ളബ് പ്രസിഡന്റ് സുരേഷ് പാലക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ അജിതകുമാരി, ശിവപ്രസാദ്, റോട്ടറി അസി. ഗവർണർ ഡോ. നാരായണകുറുപ്പ്, ജീറിയട്രിക് ക്ലിനിക്ക് ചെയർമാൻ ഡോ.പരമേശ്വരൻപിള്ള, ഡോ. സുകേശിനി ഉണ്ണിക്കൃഷ്ണൻ, ഡോ. സുമിത്രൻ, സാംതോമസ് തുടങ്ങിയവർ പ്രസംഗിച്ചു. 250 ഓളം മുതിർന പൗരൻമാർ ക്ലിനിക്കിൽ പങ്കെടുത്തു. ഇവർക്ക് സൗജന്യ വൈദ്യ പരിശോധനയും മരുന്നുകളും നൽകി.