messykuttyamma
ചാത്തന്നൂർ ഗവ. എൽ.പി.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കുന്നു

ചാത്തന്നൂർ: വിദ്യാലയങ്ങൾ നാടിന്റെ വെളിച്ചമായിരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സികുട്ടിഅമ്മ പറഞ്ഞു.
ചാത്തന്നൂർ ഗവ. എൽ.പി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളോട് ചേർന്ന് ചരിത്ര മ്യൂസിയങ്ങൾ സ്ഥാപിക്കണം.
ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തെ തിരുത്തിക്കുറിച്ച് മതാതീതമായ അദ്വൈത സിദ്ധാന്തം രചിച്ച ശ്രീനാരായണ ഗുരുവിനെപ്പോലുള്ളവരുടെ ചരിത്രമാണ് കുട്ടികൾ പഠിക്കേണ്ടതെന്നും മേഴ്‌സികുട്ടിഅമ്മ വ്യക്തമാക്കി. സ്കൂളിനെ കുറിച്ചും ചാത്തന്നൂരിനെ കുറിച്ചും തയ്യാറാക്കിയ പാദമുദ്ര എന്ന സുവനീറിന്റെ പ്രാകാശനവും മന്ത്രി നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ, ഗ്രാമ പഞ്ചായത്തംഗം എ. സുരേഷ്, എ.ഇ.ഒ ഷൈനി ഹബീബ്, പ്രഥമാദ്ധ്യാപകൻ ജി. പ്രദീപ്കുമാർ, പി. ബിന്ദു, ശാലിനി കെ.ശശി, ആർ. ശശികല, കെ. സന്തോഷ് കുമാർ, ചാത്തന്നൂർ വിജയനാഥ്, ശ്രീലേഖ എന്നിവർ സംസാരിച്ചു.