vadyakala
ക്ഷേത്രവാദ്യകലാ അക്കാഡമി ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പെരുവനം സതീശൻ മാരാർഉദ്ഘാടനം ചെയ്യുന്നു.

ഓയൂർ: കേരള ക്ഷേത്രവാദ്യകലാ അക്കാഡമി ജില്ലാ സമ്മേളനം വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്ര ആഡി​റ്റോറിയത്തിൽ നടന്നു. രാവിലെ പ്രതിനിധിസമ്മേളനം ജില്ലാ രക്ഷാധികാരി മാർഗ്ഗി വേണുകുമാറും, വൈകിട്ട് പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പെരുവനം സതീശൻ മാരാറും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കലാമണ്ഡലം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.കാസർകോട് ജില്ലാ സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണമാരാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മുതിർന്ന കലാദമ്പതികളായ കലാമണ്ഡലം നാരായണൻ കുട്ടിയെയും നവരംഗം വിജയമണി അമ്മയെയും, ജില്ലയിലെ മുതിർന്ന വാദ്യകലാകാരന്മാരെയും ചടങ്ങിൽ ആദരിച്ചു. മദ്ദള ആചാര്യപുരസ്‌കാരം മദ്ദള കലാകാരൻ കലാമണ്ഡലം കൊച്ചുകുട്ടന് സമ്മാനിച്ചു. ജില്ലാ സെക്രട്ടറി കലാഭാരതി രാജീവ് കുടവട്ടൂർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി തിരുനായത്തോട് സൈബിൻ, ഡോ.തോട്ടം ഭുവനചന്ദ്രൻനായർ, കലാമണ്ഡലം രാധാകൃഷ്ണൻ, ആലത്തൂർ അഭിലാഷ്, ഹരിദാസ് വെളിനല്ലൂർ, കലാമണ്ഡലം വിനുശങ്കർ, അഭി എസ്.ചന്ദ്രൻ എന്നിവർ സംസാരിച്ചു. സോപാന സംഗീതത്തിന് ഇന്റർനാഷണൽ പീസ് യൂണിവേഴ്‌സി​റ്റി ജർമ്മനി ഓണററി പുരസ്‌കാരം ലഭിച്ച ഡോ.ശൂരനാട് ഹരികുമാർ അവതരിപ്പിച്ച സോപാനസംഗീതവും കൊച്ചുകുട്ടികൾ അവതരിപ്പിച്ച പഞ്ചാരിമേളവും അരങ്ങേറി.