kattile-temple
കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിലേക്ക് ഭക്തർക്ക് എത്തിച്ചേരുന്നതിന് നിർമ്മിച്ച പുതിയ വള്ളത്തിന്റെ പൂജ മേൽശാന്തി വിനോദിന്റെ കാർമ്മികത്വത്തിൽ നടക്കുന്നു

പൊന്മന: കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾക്ക് കന്നിട്ടക്കടവിൽ നിന്ന് യാത്ര ചെയ്യുന്നതിനായി ക്ഷേത്രയോഗത്തിന്റെ ചെലവിൽ പുതിയ വള്ളം നിർമ്മിച്ചു. ഓരേ സമയം മുപ്പതുപേർക്ക് യാത്രചെയ്യാവുന്ന വള്ളമാണ് നിർമ്മിച്ചത്. പഞ്ചായത്തുവക വള്ളം ജീർണാവസ്ഥയിലായതോടെയാണ് പുതിയ വള്ളം നിർമ്മിക്കാൻ തീരുമാനിച്ചത്. കന്നിട്ടക്കടവുവഴി ക്ഷേത്രത്തിലെത്തുന്ന നിരവധി ഭക്തർക്ക് ഇത് അനുഗ്രഹമാകും. നീറ്റിലിറക്കുന്നതിന് മുന്നോടിയായി ക്ഷേത്രം മേൽശാന്തി വിനോദിന്റെ കാർമ്മികത്വത്തിൽ വള്ളപൂജ നടന്നു. ക്ഷേത്രയോഗം പ്രസിഡന്റ് എസ്. സന്തോഷ്കുമാർ, സെക്രട്ടറി ടി. ബിജു, വാർഡ് മെമ്പർ ജി. സജിത്ത് രഞ്ജ് എന്നിവർ നേതൃത്വം നൽകി.