photo
പുത്തൂർ എസ്.എൻ പുരം ഐരൂർക്കുഴി ഗവ.വെൽഫെയർ എൽ.പി സ്കൂളിൽ എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എസ്.കെ. രാമചന്ദ്രൻ ക്ളാസ് എടുക്കുന്നു

കൊട്ടാരക്കര: പുത്തൂർ പാങ്ങോട് എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ എസ്.എൻ പുരം ഐരൂർക്കുഴി ഗവ. വെൽഫെയർ സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആരോഗ്യ ബോധവൽക്കരണ ക്ളാസ് സംഘടിപ്പിച്ചു. കുട്ടികളിലെ പഠന വൈകല്യം, ബുദ്ധി വികാസത്തിനുള്ള ആയുർവേദ മാർഗങ്ങൾ, കുട്ടികളും മുതിർന്നവരും അറിഞ്ഞിരിക്കേണ്ട ആയുർവേദ വിധികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ മാസവും പൂയം നക്ഷത്രത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്ന തുള്ളിമരുന്നിന്റെ വിശേഷങ്ങളും പങ്കുവച്ചു. എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എസ്.കെ. രാമചന്ദ്രൻ ക്ളാസെടുത്തു. ഡോ. രാഖി, കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സന്തോഷ് കുമാർ, സ്കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.