കുന്നത്തൂർ: മൈനാഗപ്പള്ളി കടപ്പ കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം, പെൻഷൻ വിതരണം, പ്രതിഭകളെ ആദരിക്കൽ, എൻഡോവ്മെന്റ് വിതരണം എന്നിവ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ എൻ.വി. അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ജെ. പ്രസാദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് പ്രൊഫ.വി. ലളിതമ്മ പഠനോപകരണവും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ. ദീപു മുഖ്യ പ്രഭാഷണം നടത്തി. കുരുമ്പോലിൽ ടി.കെ. ശ്രീകുമാർ, ബിജു മൈനാഗപ്പള്ളി, ജി. ശശാങ്കൻ പിള്ള, എൻ. അച്യുതൻ പിള്ള, പി. ചന്ദ്രശേഖരൻ പിള്ള, ജി. ശിവശങ്കരപിള്ള, ദിവ്യാ ഗോപാലകൃഷ്ണപിള്ള, ടി. വിജയലക്ഷ്മി, എസ്. ഉഷാകുമാരി, ആർ. ഗോപിനാഥൻപിള്ള, ഡി. മോഹൻകുമാർ, ആർ. രാമകൃഷ്ണപിള്ള, രാജേഷ് പുതുവീട്, കെ. അരവിന്ദാക്ഷൻ പിള്ള എന്നിവർ പ്രസംഗിച്ചു.