പരവൂർ: ബി.ജെ.പി പരവൂർ മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ - പരവൂർ റോഡിൽ മേൽപ്പാലത്തിന് സമീപം റോഡിന്റെ തകർന്ന ഭാഗത്ത് വാഴ നട്ട് പ്രവർത്തകർ പ്രതിഷേധിച്ചു. ബി.ജെ.പി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനിൽകുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് വിജയകുമാരൻ ആശാൻ, മുനിസിപ്പൽ സമിതി പ്രസിഡന്റ് പ്രദീപ് ജി. കുറുമണ്ടൽ, വൈസ് പ്രസിഡന്റ് സുരേഷ് കോങ്ങാൽ, മണ്ഡലം കമ്മിറ്റി അംഗം മോഹനൻ നെട്ടറ, പവിത്രൻ, മുകേഷ്, ഷാജി, ലിബിൻ, മുരളി കൂരവിള, അമോഖ്, ബാബുസേനൻ എന്നിവർ നേതൃത്വം നൽകി.