ഓടനാവട്ടം: നെടുമൺകാവ് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിനായി പുതുതായി നിർമ്മിച്ച ഒ.പി കെട്ടിടത്തിന്റെയും ഓഫീസ് കം ലാബിന്റെയും ഉദ്ഘാടനം 30 ന് വൈകിട്ട് 5 മണിക്ക് നടക്കും. പി. ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ പുതിയ ഒ.പി ബ്ലോക്കിന്റെയും കൊടിക്കുന്നിൽ സുരേഷ് എം.പി ഓഫീസ് കം ലാബിന്റെയും ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി. പ്രദീപ്, കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ, വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാൽ, നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ശ്രീകല, പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ, എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീലത, ഡോ. വി.വി. ഷെർളി, ഡോ.എസ്. ഹരികുമാർ, ഷീബാ സുരേഷ്, എൽ. ബാലഗോപാൽ, കെ. സുമ, ആർ. വേണുഗോപാൽ, ജെ.ആർ. അമ്പിളി, കെ. ഏലിക്കുട്ടി, വൈ. രാജൻ, ഷൈലജ അനിൽകുമാർ, കെ. ചിത്രവത്സല, രതീഷ് കളിത്തട്ടിൽ, ബി. മധു, രഞ്ജിനി അജയൻ, ജെസി, രമാദേവി, ഗീതാകുമാരി, ബിന്ദു, പുഷ്പകുമാരി,എം.എസ്. ശ്രീകമാർ, ആർ. മുരളീധരൻ, ബിനു കെ. കോശി, കരീപ്ര വിജയകുമാർ, മെൽവിൻ സി.എഫ്, കെ.ആർ.കെ. പിള്ള എന്നിവർ സംസാരിക്കും. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ സ്വാഗതവും ഡോ. മേരിക്കുട്ടി തോമസ് നന്ദിയും പറയും. ഡോ. എസ്. ജ്യോതിലാൽ റിപ്പോർട്ട് അവതരിപ്പിക്കും.