കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിൽ ഏകദിന നേതൃപഠന ശിബിരം നടന്നു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഉദ്‌ഘാടനം ചെയ്തു. നേതൃപാടവവും വ്യക്തിത്വ വികസനവും എന്ന വിഷയത്തിൽ മോട്ടിവേറ്റീവ് ട്രെയിനർ സി.ബി. വിജയകുമാർ ക്ലാസെടുത്തു. യൂണിയൻ സെക്രട്ടറി പി.കെ. ശശാങ്കൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, യൂണിയൻ കൗൺസിലർമാർ, ശാഖാ ഭാരവാഹികൾ, മൈക്രോ ഫിനാൻസ്, യൂത്ത് മൂവ്മെന്റ് , സൈബർ സേനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന സെക്ഷനിൽ യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. എൻ. രവീന്ദ്രൻ ക്ലാസ് നയിച്ചു. റിപ്പോർട്ടിംഗ് ചർച്ചയ്ക്ക് ശേഷം യൂണിയൻ പ്രസിഡന്റും സെക്രട്ടറിയും മറുപടി പറഞ്ഞു