photo
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം ഇന്തോ - ടിബറ്റൻ പൊലീസ് കമാൻഡർ വിജയ് കുമാർസല്യൂട്ട് നൽകുന്നു

കരുനാഗപ്പള്ളി: ലോർഡ്സ് പബ്ളിക് സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധ വിജയദിനാഘോഷം സംഘടിപ്പിച്ചു. സ്മൃതി മണ്ഡപത്തിൽ ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് ഡെപ്യൂട്ടി കമാൻഡർ വിജയ് കുമാർ പുഷ്പചക്രം അർപ്പിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പ്രൊഫ. ആർ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി പി.കെ. റെജി, പ്രിൻസിപ്പൽ ‌ഡോ. സുഷമാ മോഹൻ, പി.ടി.എ പ്രസിഡന്റ് ശങ്കർ സാഹി, കൗൺസിലർ അജിത കുമാരി, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തിന് വേണ്ടി സ്തുത്യർഹമായ സേവനം നടത്തിയ ധീരജവാൻമാരെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.